മ്യൂണിക്ക്: ബ്രസീലിയൻ താരം ഫിലിപെ കുടീഞ്ഞോയെ അവതരിപ്പിച്ച് ബയേൺ മ്യൂണിക്ക്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിൽ നിന്ന് ഒരുവർഷത്തേക്ക് വായ്‌പാടിസ്ഥാനത്തിലാണ് കുടീഞ്ഞോ ജർമൻ ക്ലബിലെത്തിയത്.

 

കുടീഞ്ഞോയ്ക്ക് ആര്യന്‍ റോബന്‍റെ വിഖ്യാത പത്താം നമ്പർ ജഴ്‌‌സിയാണ് ബയേണിൽ നൽകിയിരിക്കുന്നത്. റോബന്‍റെ അനുമതി വാങ്ങിയശേഷമാണ് ജഴ്‌സി കുടീഞ്ഞോയ്‌ക്ക് നല്‍കിയത്.

ഒരുവർഷത്തിന് ശേഷം ബയേണിൽ സ്ഥിരമായി തുടരാവുന്ന തരത്തിലാണ് കരാർ. കഴി‍ഞ്ഞ വർഷം ലിവർപൂളിൽ നിന്നാണ് ബാഴ്‌സലോണ കുടീഞ്ഞോയെ സ്വന്തമാക്കിയത്. എന്നാൽ ബാഴ്‌സയിൽ കുടീ‍ഞ്ഞോയ്ക്ക് പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല.