Asianet News MalayalamAsianet News Malayalam

ഖത്തര്‍ ലോകകപ്പ് 2022: ലോഗോ പുറത്തുവിട്ടു

ഇതേ സമയം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങളിലും ലോഗോ പ്രകാശനം ചെയ്തിരുന്നു. ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ്, മെക്സിക്കോ സിറ്റി, മുംബൈ, പാരീസ് എല്ലാം ഇതില്‍ ഉള്‍പ്പെടും. 
 

Qatar 2022 Football World Cup logo unveiled
Author
Qatar, First Published Sep 4, 2019, 9:55 AM IST

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഔദ്യോഗിക ലോഗോ പുറത്തുവിട്ടത്. ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ലോഗോ പ്രകാശനം നടന്നത്. ഖത്തറിലെ പ്രധാനപ്പെട്ട നാല് ഇടങ്ങളില്‍ ഓരേ സമയം വലിയ പ്രോജക്ടര്‍ ഉപയോഗിച്ച് ലോഗോ അവതരിപ്പിച്ചു. ബുര്‍ജ് ദോഹ, കത്താര കള്‍ച്ചറല്‍ വില്ലേജ് അംഫിതിയറ്റര്‍, സൗക്വ വഖിഫ്, അല്‍ സുബറാഹ് കോട്ട എന്നിവിടങ്ങളിലാണ് ലോഗോ പ്രകാശനം ചെയ്തത്. 

ഇതേ സമയം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങളിലും ലോഗോ പ്രകാശനം ചെയ്തിരുന്നു. ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ്, മെക്സിക്കോ സിറ്റി, മുംബൈ, പാരീസ് എല്ലാം ഇതില്‍ ഉള്‍പ്പെടും. 

ലോകകപ്പ് സംഘാടകര്‍ പറയും പ്രകാരം ലോകകപ്പ് നടത്തപ്പെടുന്ന എട്ട് സ്റ്റേഡിയങ്ങള്‍, മരുഭൂമിയിലെ മണല്‍ക്കുന്നുകളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍, ഒപ്പം ഇന്‍ഫിനിറ്റി സിംബലിനെയും സൂചിപ്പിക്കുന്നു, ഫുട്ബോള്‍ നല്‍കുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

22മത് ലോകകപ്പിനാണ് ആദ്യമായി ഒരു അറേബ്യന്‍ രാജ്യം ആതിഥേയരാകുന്നത്. നവംബര്‍ 21 2022 മുതല്‍ ഡിസംബര്‍ 18 2022 വരെയാണ് ലോകകപ്പ് നടക്കുക. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍ മത്സരം അരങ്ങേറുക.

Follow Us:
Download App:
  • android
  • ios