Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാനും ഇനി മെസ്സി; പുതിയ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യയിൽ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധകവൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതിൽ തീര്‍ത്തും സന്തോഷവാനാണെന്നും സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്നും മെസ്സി വ്യക്തമാക്കി

Raphael Messi Joins Kerala Blasters
Author
Kochi, First Published Aug 24, 2019, 6:46 PM IST

കൊച്ചി: കാമറൂൺ സ്ട്രൈക്കെർ റാഫേൽ എറിക്ക് മെസ്സി ബൗളിയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ഫോർവേഡ് പൊസിഷനിലേക്കാകും 27കാരനായ മെസ്സി ബൗളി എത്തുക. 2013ൽ എഫ്എപി യാഉണ്ടേയിലാണ് മെസ്സി ബൗളി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്,  വൈബി ഫുണ്ടെ, ഫൂലാഡ്,  കാനോൻ യാഉണ്ടേ,  എന്നീ ടീമുകളിൽ കളിച്ചു.

2016ലെ  കാമറൂണിയൻ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമിൽ അംഗമായിരുന്ന മെസ്സി, ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14ഗോളുകളും നേടിയിരുന്നു. 2013,  2017,  2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക്  ചൈനീസ്,  ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തും തുണയാകും.

"ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വന്തം മെസ്സി ഉണ്ട്.  ഒഗ്‌ബെച്ചേയിക്കൊപ്പം മുൻനിരയിലും ഇടത് വിംഗിലും ഒരുപോലെ കളിക്കാൻ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം.  ടീമിന്  കൂടുതൽ ശക്തി നൽകുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനിൽ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസ്സി-കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈൽകോ ഷട്ടോരി  പറഞ്ഞു.

സീസണിലെ ലക്ഷ്യങ്ങളെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബിൽ ചേരുന്നതിലുള്ള ആവേശത്തിലാണ് താനെന്ന് മെസ്സി ബൗളി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധകവൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതിൽ തീര്‍ത്തും സന്തോഷവാനാണെന്നും   സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്നും മെസ്സി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios