മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് സമനില. വിയ്യാറയലാണ് റയലിനെ സമനിലയില്‍ തളച്ചത്. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. മത്സരത്തില്‍ രണ്ട് തവണ പിന്നില്‍ പോയ റയലിനെ രണ്ട് തവണയും ഗരേത് ബെയ്ല്‍ നേടിയ ഗോളുകളാണ തുണയായത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും, 86 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. 169 ദിവസത്തിന് ശേഷമാണ് ബെയില്‍ ലീഗില്‍ ഗോള്‍ നേടുന്നത്. ഇന്‍ജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ബെയില്‍ മടങ്ങി

ജെറാര്‍ഡ് മൊറെനോയുടെ ഗോളില്‍ വിയ്യാറയല്‍ ലീഡെടുത്തിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കാര്‍വഹാലിന്റെ പാസ് ഗോളാക്കി ബെയ്ല്‍ ഒപ്പമെത്തിച്ചു. 74ാം മിനിറ്റില്‍ മോയ് ഗോമസ് വീണ്ടും വിയ്യാറയലിനെ മുന്നിലെത്തി്ച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ ബെയ്ല്‍ വീണ്ടും രക്ഷകനായി. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം- ആഴ്‌സനല്‍ മത്സരം സമനിലയിില്‍ തിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ക്രിസ്റ്റിയന്‍ എറിക്‌സണ്‍, ഹാരി കെയ്ന്‍ എന്നിവരാണ് ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടിയത്. ലക്കസാട്ടെ, അൗബാമെയാങ് എന്നിവരാണ് ആഴ്‌സനലിനായി സ്‌കോര്‍ ചെയ്തു.