മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌‌ട്രൈക്കര്‍ ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ റയൽ മാഡ്രിഡിന് താത്പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിൽ ജെസ്യൂസിനായി റയൽ നീക്കം നടത്തുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറ്റിയിൽ സെര്‍ജിയോ അഗ്യൂറോക്ക് പിന്നിലായി മാത്രം പരിഗണന കിട്ടുന്നതിൽ ജെസ്യൂസ് അസ്വസ്ഥനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 2017ലാണ് ജെസ്യൂസ് സിറ്റിയിൽ ചേര്‍ന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ വിട്ടശേഷം മികച്ച സ്‌ട്രൈക്കര്‍മാരില്ലെന്ന തോന്നലാണ് ജെസ്യൂസിനായി രംഗത്തെത്താന്‍ സിദാനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. സ്‌പാനിഷ് ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് റയല്‍ മാഡ്രിഡ്.