ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ ത്രില്ലറായി യുവന്റസ്- സസോളോ മത്സരം. ഇരു ടീമും മൂന്നു വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷമായിരുന്നു, യുവന്റസ് സമനില വഴങ്ങിയത്. ഡാനിലോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, അലക്‌സ് സാന്‍ഡ്രോ എന്നിവരാണ് യുവന്റസിന്റെ ഗോള്‍ നേടിയത്. ഫിലിപ്പ് ഡുറിസിച്ച്, ഡൊമിനികോ ബെറാര്‍ഡി, ഫ്രാന്‍സെസ്‌കോ കപുച്ചോ എന്നിവരാണ് സസോളോവിന്റെ ഗോള്‍ നേടിയത്.

ഉഡ്‌നീസെ- ലാസിയോ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെറോണയെ തോല്‍പ്പിച്ചു. ജോര്‍ദാന്‍ വെര്‍ടൂട്ട്, എഡിന്‍ സെക്കോ എന്നിവരാണ് റോമയുടെ ഗോളുകല്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഫിയോന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് ലിച്ചെയെ തോല്‍പ്പിച്ചു.

ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ഇന്ന് കിരീടപ്പോരാട്ടം. തുടര്‍ച്ചയായ പത്താം ജയം ലക്ഷ്യമിടുന്ന റയലിന്റെ എതിരാളികള്‍ വിയ്യാ റയലാണ്. റയലിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. മുപ്പത്തിനാലാം കിരീടം ലക്ഷ്യമിടുന്ന റയല്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്റ് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ റയലിന് കിരീടമുറപ്പിക്കുാം. അതേസമയം ബാഴ്‌സ ഇന്ന് ഒസാസുനയെ നേരിടും.