മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ തങ്ങളുടെ രണ്ടാം മത്സരത്തില്‍ റയൽ മാഡ്രിഡ് ഇന്നിറങ്ങും. വയഡോലിഡ് ആണ് എതിരാളികള്‍. റയൽ മൈതാനത്ത് ഇന്ത്യന്‍സമയം രാത്രി 10.30നാണ് മത്സരം. ആദ്യ മത്സരത്തിൽ റയൽ മികച്ച ജയം നേടിയിരുന്നു. വയഡോലിഡും ആദ്യ കളി ജയിച്ചിരുന്നു. 

അതേസമയം ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും ഇന്നിറങ്ങും. ഷാല്‍ക്കെയാണ് എതിരാളികള്‍. രാത്രി 10 മണിക്കാണ് മത്സരം. ആദ്യ കളിയിൽ സമനില വഴങ്ങിയ ബയേൺ ഒന്‍പതാം സ്ഥാനത്താണ്.