Asianet News MalayalamAsianet News Malayalam

മെസിയുടെ മഴവില്‍ ഫ്രീ കിക്ക് ഗോളാവുന്നത് തടയാന്‍ ഒടുവില്‍ എതിരാളികള്‍ കണ്ടെത്തിയ വഴി

39-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറും 83-ാം മിനിറ്റില്‍ ഡിയാഗോ ഗോമസുമായിരുന്നു ഇന്‍റര്‍ മയാമിയുടെ ഗോളുകള്‍ നേടിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസിയുടെ പാസായിരുന്നു.

Real Saltlake new tactics to defend Lionel Messis outrageous free-kick vs Inter Miami
Author
First Published Feb 23, 2024, 1:48 PM IST

മിയാമി: അമേരിക്കയില്‍ മേജര്‍ ലീഗ് സോക്കറിലെ ആദ്യമത്സരത്തില്‍ ഇന്‍റര്‍ മയാമി കുപ്പായത്തില്‍ മിന്നി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. റയല്‍ സാള്‍ട്ട്ലേക്കിനെതിരായ ആദ്യ മത്സരം ഇന്‍റര്‍ മിയാമി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചപ്പോള്‍ ഗോളടിച്ചില്ലെങ്കിലും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന മാസ്മരിക പ്രകടനമാണ് മെസി ഗ്രൗണ്ടില്‍ പുറത്തെടുത്തത്.

39-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറും 83-ാം മിനിറ്റില്‍ ഡിയാഗോ ഗോമസുമായിരുന്നു ഇന്‍റര്‍ മയാമിയുടെ ഗോളുകള്‍ നേടിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസിയുടെ പാസായിരുന്നു. ഇതിനിടെ മത്സരത്തില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളാകുന്നത് തടയാന്‍ റയല്‍ സാള്‍ട്ട്ലേക്ക് പുറത്തെടുത്ത തന്ത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മഴവില്‍ ഫ്രീ കിക്കിലൂടെ ഗോളിയെ കാഴ്ചക്കാരനാക്കി ഗോള്‍ നേടാറുള്ള മെസിയെ തടയാന്‍ ബോക്സില്‍ മതില്‍ തീര്‍ത്തതിനൊപ്പം പോസ്റ്റിൽ ഗോളിക്ക് ഇരുവശവും പ്രതിരോധനിര താരങ്ങളെയും വിന്യസിച്ചാണ് സാള്‍ട്ട്ലേക്ക് മെസിയുടെ ഷോട്ട് തടുത്തത്.

മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടം സ്വന്തമാക്കി അശ്വിന്‍, ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും

ഗോളിയെ കാഴ്ചക്കാരനാക്കി മെസിയെടുത്ത ഫ്രീ കിക്ക് വലയിലേക്ക് താണിറങ്ങിയെങ്കിലും വലതു പോസ്റ്റില്‍ നിന്നിരുന്ന പ്രതിരോധനിര താരം ഹെഡ് ചെയ്ത് തട്ടിയകറ്റിയതിനാല്‍ ഗോളായില്ല. മത്സരത്തിലുടനീളം അതിവേഗ പാസിംഗും ചടുല നീക്കങ്ങളുമായി കളം നിറഞ്ഞ മെസി എതിരാളികള്‍ക്ക് ശക്തമായ മുന്നറിയാപ്പാണ് നല്‍കിയത്. ജൂണില്‍ നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്‍റിലും അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ മെസിയുടെ ബൂട്ടുകളിലാകുമെന്നതിന്‍റെ സൂചന കൂടിയായിരുന്നു ഇന്നലത്തെ പ്രകടനം.

c%5Etfw">February 22, 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios