ലണ്ടന്‍: ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്ക് യുവേഫയുടെ മികച്ച താരമാവാന്‍ അര്‍ഹനല്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ്. ലിയോണല്‍ മെസിയോ അല്ലെങ്കില്‍ ക്രി്‌സ്റ്റിയാനോ റൊണാള്‍ഡോയോ അവാര്‍ഡ് നേടണമെന്നായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു. 

എന്നാല്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധതാരം വാന്‍ ഡിക്കാണെന്ന് അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. ഫെര്‍ഡിനാന്റ് തുടര്‍ന്നു... ''സീസണില്‍ 50 ഗോളുകള്‍ നേടിയ താരമാണ് മെസി. ക്രിസ്റ്റിയാനോയാവട്ടെ ദേശീയ ടീമിലും പുതിയ ക്ലബിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അങ്ങനെയുള്ള രണ്ട് താരങ്ങളെയും തഴഞ്ഞത് ശരിയായില്ല. അദ്ദേഹം മികച്ച പ്രതിരോധ താരമാണ്. എന്നാല്‍ ഒരു സീസണില്‍ 50 ഗോളുകള്‍ നേടിയ താരത്തെ എങ്ങനെ ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല.

മെസിയോ ക്രിസ്റ്റിയാനോയോയാണ് അവാര്‍ഡ് അര്‍ഹിച്ചിരുന്നത്. ഇരുവരും മികച്ച താരങ്ങളാണ്. കുറച്ച് സീസണുകളിലായി പുറത്തെടക്കുന്ന മികച്ച പ്രകടനം മറ്റുള്ളവര്‍ക്ക് മടുപ്പായി തോന്നുകയാണ്.'' മുന്‍ പ്രതിരോധതാരം പറഞ്ഞു.