മിലാന്‍: ഇറ്റാലിയൻ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ യുവന്റസ് സമനിലയുമായി രക്ഷപ്പെട്ടു. എ സി മിലാന്‍റെ ഹോം ഗ്രണ്ടായ  സാൻസിറോയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് തുല്യത പാലിച്ചു. അറുപത്തിയൊന്നാം മിനിറ്റിൽ ആന്‍റെ റബിച്ചിലൂടെ മിലാനാണ് ആണ് ആദ്യം ഗോൾ നേടിയത്.

അധിക സമയത്തെ പെനാൽറ്റി വലയിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് യുവന്‍റസിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. എഴുപത്തിയൊന്നാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മിലാന് തിരിച്ചടിയായി.

2020ൽ യുവന്റസിനായി കളിച്ച എട്ടുമത്സരങ്ങളിലും റെണാൾഡോ ഗോള്‍ നേടി. രണ്ടാം പാദ സെമി മാർച്ച് നാലിന് യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.