ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുല്‍ സമദിന്.

മുംബൈ: ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുല്‍ സമദിന്. കണ്ണൂരുകാരനായ സമദ് ഐഎസ്എലില്‍ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും നേരത്തെ നേടിയിരുന്നു. ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയും സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ നടത്തിയ അത്ഭുത പ്രകടനങ്ങളാണ് സഹലിനെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായും ഇന്ത്യന്‍ സീനിയര്‍ ടീമിനായും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്.

ബംഗളൂരു എഫ്‌സിക്കായും ദേശീയ ടീമിനായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിയെ രാജ്യത്തെ മികച്ച താരമാക്കിയത്. ആശാലത ദേവിയെ മികച്ച വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുത്തു.