മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും പരിശീലക സ്ഥാനം രാജിവയ്ക്കില്ലെന്ന് റയൽ മാഡ്രിഡ് കോച്ച് സാന്‍റിയാഗോ സൊളാരി. എൽ ക്ലാസിക്കോയിൽ നാലു ദിവസത്തിനിടെ രണ്ടുതവണ ഹോം ഗ്രൗണ്ടിൽ ബാഴ്‌സലോണയോട് തോറ്റതിന് പിന്നാലെയാണ് റയൽ ചാമ്പ്യന്‍സ് ലീഗിൽ നാണം കെട്ടത്. ഹോം ഗ്രൗണ്ടിലായിരുന്നു അയാക്സിനെതിരെയും തോറ്റത്. 

മോശം സാഹചര്യത്തിൽ ക്ലബിനെ കൈവിടില്ല. ഉടൻ തന്നെ റയൽ വിജയവഴിയിൽ തിരിച്ചെത്തുമെന്നും സൊളാരി പറഞ്ഞു. പുറത്താക്കപ്പെട്ട യുലൻ ലോപെട്ടേഗിക്ക് പകരമാണ് സൊളാരി റയൽ കോച്ചായത്. ഇതേസമയം, സൊളാരിക്ക് പകരം ഹൊസെ മോറീഞ്ഞോ റയൽ കോച്ചാവുമെന്ന് റിപ്പോർട്ടുകളുണ്ട്. മുന്‍പ് റയലിന്‍റെ കോച്ചായിരുന്നു മോറീഞ്ഞോ.