Asianet News MalayalamAsianet News Malayalam

Santosh Trophy :  പുതുച്ചേരിയേയും തകര്‍ത്തു; സമ്പൂര്‍ണ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ടില്‍

സമനില മതിയെങ്കില്‍ തന്നെ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ കടക്കാമായിരുന്നു. എന്നാല്‍ ആധികാരിക ജയത്തോടെ ബിനോ ജോര്‍ജിന്റെ കുട്ടികള്‍ ഫെനല്‍ റൗണ്ടിലെത്തി. നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, ബുജൈര്‍ എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്.

Santosh Trophy Kerala into final round by beating Puducherry
Author
Cochin, First Published Dec 5, 2021, 6:23 PM IST

കൊച്ചി: പുതുച്ചേരിയേയും തകര്‍ത്ത് കേരളം (Kerala) സന്തോഷ്് ട്രോഫി (Santosh Trophy)  ഫൈനല്‍ റൗണ്ടിലേക്ക്. ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  4-1നായിരുന്നു കേരളത്തിന്റെ ജയം. സമനില മതിയെങ്കില്‍ തന്നെ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ കടക്കാമായിരുന്നു. എന്നാല്‍ ആധികാരിക ജയത്തോടെ ബിനോ ജോര്‍ജിന്റെ കുട്ടികള്‍ ഫെനല്‍ റൗണ്ടിലെത്തി. നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, ബുജൈര്‍ എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആന്‍സണിന്റെ വകയായിരുന്നു പുതുച്ചേരിയുടെ ഏകഗോള്‍. 

21-ാം മിനിറ്റില്‍ കേരളം ലീഡെടുത്തു. പെനാല്‍റ്റിയിലൂടെയാണ് നിജോ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റകള്‍ക്ക് ശേഷം അര്‍ജുനിലൂടെ കേരളം ലീഡുയര്‍ത്തി. എന്നാല്‍ 39-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് പുതുപോണ്ടിച്ചേരി ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യപകുതി അങ്ങനെ 2-1ന് അവസാനിച്ചു. 

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകള്‍ക്ക് ശേഷം കേരളം ഒരുഗോള്‍ കൂടി നേടി. നൗഫലായിരുന്നു ഗോളിനുടമ. പിന്നാലെ ബുജൈര്‍ കൂടി ഗോള്‍ നേടിയതോടെ കേരളം ജയമുറപ്പിച്ചു. 

ആദ്യ മത്സരത്തില്‍ കേരലം ലക്ഷദ്വീപിനെയാണ് തോല്‍പ്പിച്ചത്. പിന്നാലെ ആന്‍ഡമാനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്തു. മൂന്ന് മത്സരങ്ങളും ജയിച്ച കേരളത്തിന് ഒമ്പത് പോയിന്റാണുള്ളത്.

Follow Us:
Download App:
  • android
  • ios