കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. ഈ മാസം 14മുതല്‍ ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് കൊച്ചിയിലെ മഹാരാജാസ് കോളേജ് സ്റ്റേഡിയം ആകും വേദിയാവുക.

യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയാല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ എത്താന്‍ ആവുകയുള്ളൂ. കഴിഞ്ഞ തവണത്തെ നിരാശ മാറ്റേണ്ടതിനാല്‍ ശക്തമായ ടീമിനെ തന്നെയാണ് കേരളം ഇത്തവണ ഒരുക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ കേരളത്തിനായിരുന്നില്ല.

ബിനോ ജോര്‍ജ്ജ് ആണ് കേരള ടീമിന്റെ പരിശീലകന്‍. ഇപ്പോള്‍ കൊച്ചിയില്‍ തന്നെ പരിശീലനം നടത്തുകയാണ് കേരള ടീം.