മിലാന്‍: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഇന്‍റർ മിലാന് ജയം. ലാസിയോയെ ഒരു ഗോളിനാണ് മിലാൻ തോൽപ്പിച്ചത്. ഡാനിലോ അംബ്രോസിയോ ആണ് മിലാന്റെ വിജയഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ഒന്നാമതാണ് മിലാൻ. അഞ്ച് കളികളിൽ നിന്ന് മിലാന് 15 പോയിന്റും രണ്ടാം സ്ഥാനത്തുള്ള യുവന്റസിന് 13 പോയിന്റുമാണ് ഉള്ളത്.

ഇറ്റാലിയൻ ലീഗ് ഫുട്ബോളിലെ മറ്റൊരു മത്സരത്തിൽ റോമയ്ക്ക് തോൽവി. അറ്റലാന്‍റ എതിരില്ലാത്ത രണ്ട് ഗോളിന് റോമയെ തോൽപിച്ചു. ഡുവാൻ സപാറ്റ, മാർട്ടെൻ ഡി റൂൺ എന്നിവരാണ് അറ്റലാന്‍റയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളും. സീസണിൽ റോമയുടെ ആദ്യ തോൽവിയാണിത്. ജയത്തോടെ അറ്റലാന്‍റ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. റോമ ആറാം സ്ഥാനത്താണ്.