ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിന് ജയം. വെറോണയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുവന്‍റസ് മറികടന്നത്. 20-ാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് യുവന്‍റസ് ജയിച്ചുകയറിയത്. മിഖ്വയേല്‍ വെലോസോയാണ് വെറോണയെ മുന്നിലെത്തിച്ചത്. 

മുപ്പത്തിയൊന്നാം മിനിറ്റില്‍ ആരോൺ റാംസേ യുവന്‍റസിനെ ഒപ്പമെത്തിച്ചു. ആഴ്‌സനല്‍ മുന്‍താരമായ റാംസേ യുവന്‍റസിനായി കരിയറിലെ ആദ്യ ഗോളാണ് നേടിയത്. 49-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിനെ മുന്നിലെത്തിച്ചു. നാല് മത്സരങ്ങളില്‍ യുവന്‍റസിന്‍റെ മൂന്നാം ജയമാണിത്. 10 പോയിന്‍റുള്ള യുവന്‍റസ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ്. 

അതേസമയം ക്ലബ്ബ് തലത്തിലെ 902-ാം മത്സരം കളിച്ച യുവന്‍റസ് ഗോളി ബഫൺ പൗളോ മാള്‍ഡീനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.