മാഡ്രിഡ്: ലാ ലിഗയില്‍ സെവിയ്യക്ക് ജയം. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സെവിയ്യ തോല്‍പ്പിച്ചത്. കൊവിഡ് വ്യാപനത്തിന് ശേഷം നിര്‍ത്തിവച്ച ഇന്നലെയാണ് പുനഃരാരംഭിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 56ാം മിനിറ്റില്‍ ലൂകാസ് ഒകാംപോസിലൂടെ സെവിയ്യ ലീഡ് നേടി. ഫെര്‍ണാണ്ടോയിലൂടെ സെവിയ്യ ലീഡുയര്‍ത്തി. ഒകാംപോസാണ് അസിസ്റ്റ് ചെയ്തത്.

'കാലു' വിളി സ്‌നേഹത്തോടെയായിരുന്നുവെന്ന അയാളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് ഡാരന്‍ സമി

ഈ വിജയത്തോടെ ലൊപെറ്റെഗിയുടെ ടീം രണ്ടാം സ്ഥാനത്തോട് അടുത്തു. 28 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 50 പോയന്റുമായി ലീഗില്‍ മൂന്നാമത് നില്‍ക്കുകയാണ് സെവിയ്യ. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണ റയല്‍ മയ്യോര്‍ക്കയെ നേരിടും. റയല്‍ മഡ്രിഡ് ഞായറാഴ്ച ഐബറിനെ നേരിടും. കാണികളില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.