മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് ഒലേ സോള്‍ഷെയറിനെ സ്ഥിരപ്പെടുത്തുമെന്ന് സൂചന. പുതിയ പരിശീലക സ്ഥാനത്തേക്ക് നിലവില്‍ സോള്‍ഷെയറിനെ മാത്രമാണ് ക്ലബ്ബ് പരിഗണിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് ഒലേ സോള്‍ഷെയറിനെ സ്ഥിരപ്പെടുത്തുമെന്ന് സൂചന. പുതിയ പരിശീലക സ്ഥാനത്തേക്ക് നിലവില്‍ സോള്‍ഷെയറിനെ മാത്രമാണ് ക്ലബ്ബ് പരിഗണിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോസെ മൗറീന്യോയെ പുറത്താക്കിയതിന് ശേഷം, ഒലേ സോള്‍ഷെയറിന് കീഴില്‍ കളിച്ച 15 മത്സരങ്ങളില്‍ 12ലും ജയിച്ച യുണൈറ്റഡ്, പിഎസ്ജിക്കെതിരെ മാത്രമാണ് തോറ്റത്.
പ്രമുഖ താരങ്ങളായ പോള്‍ പോഗ്ബ, ആന്റണി മാര്‍ഷ്യല്‍, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരുടെ പ്രകടനം മെച്ചപ്പെടുത്തിയതും സോള്‍ഷെയറിനെ സ്ഥിരപ്പെടുത്താന്‍ ക്ലബ്ബ് മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം. നേരത്തേ ടോട്ടനം പരിശീലകന്‍ പൊച്ചെറ്റിനോ, യുവന്റസ് പരിശീലകന്‍ അല്ലെഗ്രി എന്നിവരെയാണ് യുണൈറ്റഡ് പരിഗണിച്ചിരുന്നത്.
എന്നാല്‍ ടോട്ടനവുമായി 2023 വരെ കരാര്‍ ഉള്ള പോച്ചെറ്റിനോക്കായി വലിയ തുക നല്‍കേണ്ടിവരുമെന്നതും, അല്ലെഗ്രിക്ക് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്‌ബോളില്‍ പരിചയസമ്പത്ത് കുറവാണെന്നതും സോള്‍ഷെയറിന് നേട്ടമാകുമെന്നും സൂചനയുണ്ട്.
