ഗ്രൂപ്പ് എഫ് യോഗ്യത മത്സരത്തിൽ സ്വീഡനുമായി സമനില നേടിയതോടെയാണ് സ്‌പെയിൻ യോഗ്യത ഉറപ്പിച്ചത്

സ്റ്റോക്ക്‌ഹോം: യൂറോകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടി സ്‌പെയിൻ. ഗ്രൂപ്പ് എഫ് യോഗ്യത മത്സരത്തിൽ സ്വീഡനുമായി സമനില നേടിയതോടെയാണ് സ്‌പെയിൻ യോഗ്യത ഉറപ്പിച്ചത്. ഇരുടീമുകളും ഓരോ ഗോൾ നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

സ്‌പെയിനിനായി റോഡ്രിഗോയും സ്വീഡനായി മാർക്കസും ഗോൾ നേടി. ഇഞ്ച്വറി ടൈമിലാണ് സ്‌പെയിൻ സമനില ഗോൾനേടിയത്. എട്ട് മത്സരങ്ങളിൽ നിന്നായി 20 പോയിന്റ് നേടിയാണ് സ്‌പെയിൻ യോഗ്യത നേടിയത്. 15 പോയിന്റുമായി സ്വീഡനാണ് പട്ടികയിൽ രണ്ടാമത്

മറ്റൊരു മത്സരത്തിൽ ലികസ്റ്റൻസ്റ്റൈനെ ഗോളിൽ മുക്കി ഇറ്റലി. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം. ആന്ദ്രേ ബെലോട്ടി ഇറ്റലിക്കായി രണ്ട് ഗോൾ നേടി. ബെർണാർഡെസ്കി, റൊമാഗ്നോലി,ഷാർവി എന്നിവരാണ് മറ്റ് സ്‌കോറർമാർ. 

യോഗ്യത മത്സരങ്ങളിൽ അപരാജിത കുതിപ്പാണ് ഇറ്റലിയുടേത്. എട്ട് മത്സരങ്ങളും ജയിച്ച് 24 പോയിന്റാണ് ഇറ്റലിക്ക് നിലവിലുള്ളത്. യൂറോകപ്പിന് ഇറ്റലി നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിൽ അവസാനക്കാരാണ് ലികസ്റ്റൻസ്റ്റൈന്‍. ഫിൻലാന്റാണ് ഗ്രൂപ്പിൽ രണ്ടാമത്.