മത്സരത്തിലുടനീളം സ്പെയിൻ സമ്പൂര്‍ണ ആധിപത്യം പുലർത്തിയപ്പോള്‍, രണ്ടാം പകുതിയുടെ അധികസമയത്ത് അർജന്‍റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും മത്സരത്തിന്‍റെ ഗതി സ്പെയിന് അനുകൂലമാക്കിയെന്നാണ് ആരാധകരുടെ ആരോപണം.
മാഡ്രിഡ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയതിന് പിന്നാലെ ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് അർജന്റീന ആരാധകർ ആരംഭിച്ച ഓൺലൈൻ പരാതിയോട് പ്രതികരിച്ച് സ്പെയിന്‍റെ ലോകകപ്പ് ഹീറോ പെഡ്രോ പോറോ. അര്‍ജന്‍റീന ആരാധകര്‍ ആരംഭിച്ച ഓണ്‍ലൈൻ പരാതിയില്‍ ഇതിനകം 80,000-ത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായതോടൊയാണ് സ്പാനിഷ് റൈറ്റ് ബാക്ക് പെഡ്രോ പോറോ പ്രതികരണവുമായി രംഗത്തെത്തിയത്. ഏകപക്ഷീയമായ ലോകകപ്പ് ഫൈനലിൽ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ വീഴ്ത്തി (1-0) രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയത്.
മത്സരത്തിലുടനീളം സ്പെയിൻ സമ്പൂര്‍ണ ആധിപത്യം പുലർത്തിയപ്പോള്‍, രണ്ടാം പകുതിയുടെ അധികസമയത്ത് അർജന്‍റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും മത്സരത്തിന്‍റെ ഗതി സ്പെയിന് അനുകൂലമാക്കിയെന്നാണ് ആരാധകരുടെ ആരോപണം. ഫൈനലിൽ റഫറിയുടെ പല തീരുമാനങ്ങളും അർജന്‍റീനയ്ക്ക് എതിരായിരുന്നുവെന്നും, സുതാര്യത ഉറപ്പാക്കാൻ മറ്റൊരു റഫറിയുടെ കീഴിൽ ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നുമാണ് ഓണലൈൻ പെറ്റീഷനിലൂടെ അര്‍ജന്‍റീന ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ, ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ഒരു ലോകകപ്പ് ഫൈനലും വീണ്ടും നടത്തിയിട്ടില്ല.
അര്‍ജന്‍റീന ആരാധകരുടെ ഈ പരാതി പെഡ്രോ പോറോ തള്ളിക്കളഞ്ഞു. ഇത്തരം കാര്യങ്ങളെക്കുറിച്ച് താൻ ഒന്നും വായിച്ചിട്ടില്ലെന്ന് പെഡ്രോ പോറോ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊക്കെ പുറത്തുനിന്ന് ആളുകൾ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങൾ മാത്രമാണ്. വ്യക്തിപരമായി തന്നെ ഇതൊന്നും ബാധിക്കില്ലെന്നും പെഡ്രോ പോറോ പറഞ്ഞു. എനിക്ക് ഇനിയും ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. സ്വന്തം നാട്ടിൽ തിരികെയെത്തി ആരാധകർക്കൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നും ടോട്ടനം താരം കൂടിയായ പോറോ കൂട്ടിച്ചേർത്തു.
