യെരേവന്‍: അണ്ടര്‍ 19 യൂറോ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പും സ്‌പെയ്‌നിന്. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ കിരീടം നേടിയത്. നേരത്തെ, അണ്ടര്‍ 21 യൂറോ കപ്പും സ്‌പെയ്ന്‍ സ്വന്തമാക്കിയിരുന്നു. ഫെറാന്‍ ടോറസാണ് സ്‌പെയ്‌നിന്റെ രണ്ട് ഗോളുകളും നേടിയത്. പതിനൊന്നാം തവണയാണ് സ്‌പെയ്ന്‍ അണ്ടര്‍ 19 യൂറോ കപ്പ് നേടുന്നത്.

ഇത് പതിനൊന്നാം തവണയാണ് സ്പാനിഷ് ടീം അണ്ടര്‍ 19 കിരീടം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ യൂത്ത് ഫുട്‌ബോള്‍ കിരീടം നേടിയ ടീമുകളുടെ എണ്ണത്തില്‍ സ്‌പെയ്ന്‍ മുന്നിലെത്തി. ഇംഗ്ലണ്ടിനെയാണ് സ്പാനിഷ് ടീം മറികടന്നത്. ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനാണ് മൂന്നാം സ്ഥാനം. അയര്‍ലന്‍ഡിനെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്.