Asianet News MalayalamAsianet News Malayalam

ഗോള്‍ പോസ്റ്റ് മറിഞ്ഞുവീണത് വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക്; ഹൃദയത്തിന്റെ അറകളില്‍ മുറിവ്

കുമ്പഡാജെ സ്വദേശി ഫസല്‍ റഹ്മാന്‍ ദാരിമിയുടെ മകന്‍ ഉദൈഫിനാണ് (14) പരിക്കേറ്റത്. ടര്‍ഫിലെ മത്സരത്തിന് മുമ്പ് ക്രോസ് ബാറില്‍ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു.


 

Student injured after football post fall into body
Author
Kasaragod, First Published Sep 24, 2021, 1:20 PM IST

കാസര്‍കോട്: ഗോള്‍ പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കാസര്‍കോട് ജില്ലയിലെ നെല്ലിക്കട്ടയിലാണ് സംഭവം. കുമ്പഡാജെ സ്വദേശി ഫസല്‍ റഹ്മാന്‍ ദാരിമിയുടെ മകന്‍ ഉദൈഫിനാണ് (14) പരിക്കേറ്റത്. ടര്‍ഫിലെ മത്സരത്തിന് മുമ്പ് ക്രോസ് ബാറില്‍ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു.

ഐപിഎല്‍ 2021: 'ഗാംഗുലി കരിയറിലുണ്ടാക്കിയ സ്വാധീനം വലുതാണ്'; കാരണം വ്യക്തമാക്കി വെങ്കടേഷ് അയ്യര്‍

നെഞ്ചിലേക്കാണ് പോസ്റ്റ് മറിഞ്ഞു. പ്രാഥമിക പരിശോധനയില്‍ ദേഹത്തിന് പുറത്ത് പരിക്കുകളൊന്നും കണ്ടിരുന്നില്ല. എങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന ചെങ്കള ഇ.കെ.നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്റെ അറകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്തസമ്മര്‍ദം കുറയുകയും തലച്ചോറിലേക്കു രക്തം എത്താത്ത സ്ഥിതിയും വന്നു.

ഐപിഎല്‍ 2021: 'ഒരാളെ പുറത്താക്കാന്‍ മാത്രമാണ് എന്തെങ്കിലും പദ്ധതിയിട്ടത്'; താരത്തിന്റെ പേര് പറഞ്ഞ ഗംഭീര്‍

പിന്നാലെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ മറ്റൊരു രോഗിക്കായി തയാറാക്കിയ ഓപ്പറേഷന്‍ തിയറ്ററില്‍ കുട്ടിയെ എത്തിച്ചു ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് ജീവന്‍ രക്ഷിക്കാനായത്. 

ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എം.കെ.മൂസക്കുഞ്ഞിയാണ് ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ അത്യാഹിത വിഭാഗത്തില്‍ നിന്നു കുട്ടിയെ മുറിയിലേക്കു മാറ്റി.

 

Follow Us:
Download App:
  • android
  • ios