രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്. ഇന്ത്യന്‍ ക്യാപ്റ്റനുമായി രണ്ട് വര്‍ഷത്തേക്കുമായി കരാര്‍ നീട്ടിയതായി ബംഗളൂരു ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ബംഗളൂരു: ഇന്ത്യയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ബംഗളൂരു എഫ്‌സിയില്‍ തുടരും. രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്. ഇന്ത്യന്‍ ക്യാപ്റ്റനുമായി രണ്ട് വര്‍ഷത്തേക്കുമായി കരാര്‍ നീട്ടിയതായി ബംഗളൂരു ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Scroll to load tweet…

ബംഗളൂരുവിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഛേത്രി. 203 മത്സരങ്ങളില്‍ നിന്നും 101 ഗോളുകളാണ് ക്ലബ് ജഴ്‌സിയില്‍ നേടിയത്. ബംഗളൂരു ജേഴ്‌സിയില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവും ഛേത്രി തന്നെ. 

Scroll to load tweet…

2013 ലാണ് ഛേത്രി ബംഗളൂരുവിലെത്തുന്നത്. ഈ സീസണ്‍ അവസാനത്തോടെ ക്ലബുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. താരം മറ്റു ക്ലബിലേക്ക് കൂടുമാറുമെന്ന് വാര്‍ത്തകള്‍ വന്നു. അത്തരം വാര്‍ത്തകള്‍ക്ക് വിരാമമിട്ടാണ് താരം പുതിയ കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. 

ക്ലബിനൊപ്പം ഐഎസ്എല്‍, സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍ സ്വന്തമാക്കിയ ഛേത്രി രണ്ട് വീതം ഐ ലീഗും ഫെഡറേഷന്‍ കപ്പും സ്വന്തമാക്കി.