സൂറിച്ച്: യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാൻ ആലോചിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ താക്കീതുമായി ഫിഫ. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന താരങ്ങളെ ലോകകപ്പ് ഉൾപ്പടെയുള്ള മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഫിഫ വ്യക്തമാക്കി. 

യുവേഫയും മറ്റ് അഞ്ച് കോൺഫെഡറേഷനുകളും ഫിഫയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫയോ അതാത് വൻകരകളിലെ കോൺഫെഡറേഷനുകളോ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മാത്രമേ താരങ്ങൾ പങ്കെടുക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ചെന്നൈയിന്‍റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം

പ്രമുഖ ബാങ്കുകളുടെ പിന്തുണയോടെ യൂറോപ്പിലെ പ്രധാന 18 ടീമുകളെ ഉൾപ്പെടുത്തി സൂപ്പർ ലീഗ് തുടങ്ങാനാണ് ക്ലബുകൾ അണിയറ നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഫിഫയുടെ മുന്നറിയിപ്പ്.

യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് കൊല്ലമായാണ് ചര്‍ച്ചകള്‍ സജീവമായത്. സൂപ്പര്‍ ലീഗിനായി സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കരുക്കള്‍ നീക്കുന്നതായി 2018 നവംബറില്‍ ഒരു ജര്‍മന്‍ മാഗസിന്‍ രേഖകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്ത ചില ക്ലബുകള്‍ പിന്നാലെ നിഷേധിച്ചു. 

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്; ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ