കഴിഞ്ഞ വർഷം ലിയോണൽ മെസിയും മേഗൻ റപീനോയുമാണ് ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയത്. 

സൂറിച്ച്: ഈ വ‍‍ർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബർ പതിനേഴിന് പ്രഖ്യാപിക്കും. വിർച്വൽ ചടങ്ങിലൂടെയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. സെപ്റ്റംബറിൽ മിലാനിൽ നടക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്. 

Add Asianetnews as a Preferred SourcegooglePreferred

ലാ ലിഗയില്‍ ബാഴ്‌സ-അത്‌ലറ്റിക്കോ സൂപ്പര്‍ പോരാട്ടം; റയലിനും ഇന്ന് അങ്കം

മികച്ച പുരുഷ- വനിതാ താരങ്ങൾ, പരിശീലകർ, ഗോൾകീപ്പർമാർ, മികച്ച ഗോൾ എന്നിവയ്ക്കുള്ള പുരസ്കാരം വോട്ടെടുപ്പിലൂടെയാണ് നിശ്ചയിക്കുക. ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റൻമാരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരുമാണ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം ലിയോണൽ മെസിയും മേഗൻ റപീനോയുമാണ് മികച്ച താരങ്ങള്‍ക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയത്. 

ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം