ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പില്‍ വീണ്ടും ആശങ്ക. ആഴ്‌സനല്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നു വാര്‍ത്ത. എന്നാല്‍ താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന് മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റുരണ്ട് താരങ്ങളും നിരീക്ഷണത്തിലാണ്. മൂവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. 

ഈ മൂന്ന് താരങ്ങളും മത്സരത്തിന് മുമ്പുള്ള പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച താരങ്ങളെ വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത വരുന്നത്.

സിറ്റിയുമായിട്ടുള്ള മത്സരത്തില്‍ ആഴ്‌സനല്‍ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആഴ്‌സനലിന്റെ തോല്‍വി. മത്സരത്തിനിടെ ഡേവിഡ് ലൂയിസ് ചുവപ്പുകാര്‍ഡുമായി പുറത്തുപോവുകമയും ചെയ്തു.