- Home
- Sports
- Football
- UCL Final Highlights : കോർട്വാ രാജാവ്; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്
UCL Final Highlights : കോർട്വാ രാജാവ്; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്

ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ വരച്ചുനിർത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിനെ ചാമ്പ്യന്മാർ ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. കലാശപ്പോരില്‍ അതിമാനുഷിക പ്രകടനവുമായി ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുകയായിരുന്നു റയല്‍ ഗോളി കോർട്വാ.
കിരീടമുയർത്തി ആഞ്ചലോട്ടിയുടെ സൈന്യം- ചിത്രങ്ങള്‍
കോർട്വായുടെ പ്രകടനം അവിശ്വസനീയം: ആഞ്ചലോട്ടി
ചരിത്രമെഴുതി ഡോണ്‍ കാർലോ
കോർട്വാ: മഹായുദ്ധം ജയിച്ച രാജാവ്, റയലിന്‍റെ വിജയശില്‍പി
മത്സരത്തിന്‍റെ അവസാന മിനുറ്റുകളിലും സലായെയും മാനേയെയും കോർട്വാ തന്‍റെ കൈകള്‍ കൊണ്ട് ബന്ധിച്ചു. ഫിർമിനോ കളത്തിലെത്തിയിട്ടും ഫലം മാറിയില്ല, കോർട്വായുടെ കയ്യും മനസും ഇളകിയില്ല. Read More...
ചാമ്പ്യന്‍സ് ലീഗില്‍ റയലല്ലാതെ മറ്റാര്; 14-ാം കിരീടം
വാട്ട് എ ഫിനിഷിംഗ് വിനി...
വിനിയുടെ പന്ത് വലയില്‍; റയല്‍ 1, ലിവർപൂള്‍ 0
ബെന്‍സേമയുടേത് ഗോളോ? വിവാദം പുകയുന്നു
ആദ്യപകുതിയുടെ 43-ാം മിനുറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഫ്ലാഗുയർത്തുകയായിരുന്നു. ഏറെ നേരമെടുത്ത് വാർ പരിശോധിച്ചെങ്കിലും ബെന്‍സേമയ്ക്കും റയലിനും നിരാശയായി വിധി. എന്നാല്‍ ഈ വിധിയെച്ചൊല്ലി വിവാദം പൊടിപൊടിക്കുകയാണ്.
നിർഭാഗ്യം; ഇത് ബെന്‍സേമയ്ക്ക് നിഷേധിക്കപ്പെട്ട ഗോള്‍- വീഡിയോ
ലിവർപൂള്‍-0, റയല്‍-0... രണ്ടാംപകുതിക്ക് തുടക്കം
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ലിവർപൂള്‍-റയല്‍ മാഡ്രിഡ് ഫൈനലിന്‍റെ രണ്ടാംപകുതി തുടങ്ങി.
പാരീസില്‍ എന്താകും രണ്ടാംപകുതി, ആരാദ്യം ഗോള്‍പട്ടിക തുറക്കും
ആവേശം, ഗോളില്ലാതെ ആദ്യപകുതി
ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരില്‍ ആവേശമായി ആദ്യപകുതി. എന്നാല്‍ ഗോള്‍ അക്കൌണ്ട് തുറക്കാതെ ലിവർപൂളും റയല്‍ മാഡ്രിഡും. കരീം ബെന്‍സേമയ്ക്ക് നിർഭാഗ്യം.
കോർട്വാ ചുമ്മാ തീ!
മാനേ, സലാ...വമ്പന്‍മാരെയെല്ലാം തടുത്തിട്ട് കോർട്വായുടെ മിന്നും പ്രകടനം
ആദ്യപകുതിയില്‍ പറക്കും സേവുകളുമായി കോർട്വാ
ആവേശം ആദ്യ മിനുറ്റുകള്‍
ആദ്യ മിനുറ്റുകളില്‍ ലിവർപൂള്‍ പന്തിന്‍മേല്‍ കൂടുതല്‍ നിയന്ത്രണം കാട്ടി. പിന്നാലെ ലിവർപൂള്‍ താരങ്ങള്‍ മാറിമാറി റയല്‍ ഗോളി കോർട്വായെ പരീക്ഷിച്ചു.