പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ബര്‍ത്തിനായി ഇന്ന് പിഎസ്ജി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം. ആദ്യപാദത്തില്‍ യുണൈറ്റഡ് മൈതാനത്ത് രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ച പിഎസ്ജിക്കാണ് മേല്‍ക്കൈ. പരിക്കും സസ്പെന്‍ഷനും കാരണം പോഗ്ബ അടക്കം പ്രധാനതാരങ്ങളില്ലാതെ ആണ് യുണൈറ്റഡ് മത്സരിക്കുന്നത്.

അതേസമയം റോമ- പോര്‍ട്ടോ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദവും ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുന്നത്. 

ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ അയാക്സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ നാണംകെട്ട തോല്‍വി. ബൊറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ടോട്ടനവും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.