Asianet News MalayalamAsianet News Malayalam

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മെസ്സി കളിച്ചിട്ടും ഇടര്‍ച്ചയോടെ ബാഴ്സ; ചാമ്പ്യന്മാര്‍ക്ക് തോല്‍വിത്തുടക്കം

ഭാഗ്യത്തിന്‍റെ അകമ്പടിയോടെയായിരുന്നു ബാഴ്സയുടെ സമനില. 55ാം മിനിറ്റില്‍ ബാഴ്സ പെനാല്‍റ്റി വഴങ്ങിയെങ്കിലും ഡോര്‍ട്ട്മുണ്ട് താരം റിയൂസ് സ്റ്റെപ്സ് എടുത്ത കിക്ക് ബാഴ്സ ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷപ്പെടുത്തി.

UEFA champions league: Barca hold dortmund to draw, Napoli defeat champions
Author
Borussiastraße, First Published Sep 18, 2019, 3:21 AM IST

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ബാഴ്സലോണക്കും നിലവിലെ ജേതാക്കളായ ലിവര്‍പൂളിനും ഞെട്ടലോടെ തുടക്കം. സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി കളിക്കാനിറങ്ങിയിട്ടും ഗ്രൂപ് എഫില്‍ ജര്‍മ്മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ബാഴ്സ ഗോള്‍രഹിത സമനില വഴങ്ങി. അതേ സമയം കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നപ്പോളിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

സീസണില്‍ ആദ്യമായാണ് ബാഴ്സക്കുവേണ്ടി മെസ്സി ബൂട്ടുകെട്ടിയത്. രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാല്‍, മുന്‍ ചാമ്പ്യന്മാര്‍ക്ക് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഭാഗ്യത്തിന്‍റെ അകമ്പടിയോടെയായിരുന്നു ബാഴ്സയുടെ സമനില. 55ാം മിനിറ്റില്‍ ബാഴ്സ പെനാല്‍റ്റി വഴങ്ങിയെങ്കിലും ഡോര്‍ട്ട്മുണ്ട് താരം റിയൂസ് സ്റ്റെപ്സ് എടുത്ത കിക്ക് ബാഴ്സ ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷപ്പെടുത്തി.

മെസ്സിയും സുവാരസും അന്‍റോണിയോ ഗ്രീസ്മാനും ഒത്തു പിടിച്ചിട്ടും ഗോള്‍ വല അനങ്ങിയില്ല. മിക്ക സമയത്തും മേധാവിത്തം കാട്ടിയത് ഡോര്‍ട്ട്മുണ്ടായിരുന്നു. ഡോര്‍ട്ട്മുണ്ട് നാല് തവണ ബാഴ്സ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍തപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബാഴ്സ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്. 

UEFA champions league: Barca hold dortmund to draw, Napoli defeat champions

ഇംഗ്ലീഷ് ശക്തികളായ ലിവര്‍പൂളിനും ചെല്‍സിക്കും അടിതെറ്റി. ഇറ്റാലിയന്‍ കരുത്തരായ നപ്പോളിയാണ് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവ്. 82ാം മിനിറ്റില്‍ ഡ്രെയ്സ് മാര്‍ട്ടിനസ് പെനാല്‍റ്റി ലക്ഷ്യം കണ്ടപ്പോള്‍ അധിക സമയത്ത് ലോറെന്‍റോ രണ്ടാം ഗോളും നേടി. ഗ്രൂപ് എച്ചില്‍ സ്പാനിഷ് ടീമായ വലന്‍സിയക്ക് മുന്നിലാണ് ചെല്‍സി മുട്ടുമടക്കിയത്. 74ാം മിനിറ്റില്‍ റോഡ്രിഗോ നേടിയ ഗോളിലായിരുന്നു വലന്‍സിയയുടെ വിജയം.

മറ്റ് മത്സര ഫലങ്ങള്‍
അയാക്സ് 3-0ലീല്ലെ
ബെന്‍ഫിക്ക1-ലൈപ്സിഗ്2
സാല്‍സ്ബര്‍ഗ്6-ഗെങ്ക്2

Follow Us:
Download App:
  • android
  • ios