ടൂറിന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിനെ നേരിടും. യുവന്‍റസിന്‍റെ മൈതാനത്ത് ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. എന്നാല്‍ മെസി-റോണോ നേര്‍ക്കുനേര്‍ പോരാട്ടം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ് പുറത്തുവരുന്നത്. 

കൊവിഡ് ബാധിതനായിരുന്ന സൂപ്പ‍ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല എന്നാണ് ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോയുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യുവന്‍റസ് യുവേഫയ്‌‌ക്ക് സമര്‍പ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്‌ടോബര്‍ 13നാണ് റോണോയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. റൊണാള്‍ഡോ 2018ല്‍ റയല്‍ മാഡ്രിഡ് വിട്ടശേഷം ഇരുവരും ഇതുവരെ മുഖാമുഖം ഏറ്റുമുട്ടിയിട്ടില്ല. 

പരുക്കേറ്റ കുടീഞ്ഞോ, ഉംറ്റീറ്റി, സസ്‌പെൻഷനിലായ ജെറാർഡ് പിക്വേ എന്നിവരില്ലാതെയാണ് ബാഴ്‌സലോണ കളിക്കുക. ചെല്ലിനിയും ഡി ലിറ്റും യുവന്‍റസ് നിരയിലും ഇറങ്ങില്ല. 

രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍