Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗ്: ഗ്രൂപ്പുകളായി, മത്സരം സെപ്റ്റംബര്‍ 17 മുതല്‍

മൊണോക്കോയില്‍ നടന്ന ചടങ്ങിലായിരുന്നു ഗ്രൂപ് തെരഞ്ഞെടുപ്പ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇ ഗ്രൂപ്പില്‍ ഇടം പിടിച്ചു. 
 

UEFA champions league: group match will start september 17
Author
Monaco, First Published Aug 30, 2019, 1:52 AM IST

മൊണാക്കോ: ഈ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്‍റിനുള്ള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി.  മൊണോക്കോയില്‍ നടന്ന ചടങ്ങിലായിരുന്നു ഗ്രൂപ് തെരഞ്ഞെടുപ്പ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇ ഗ്രൂപ്പില്‍ ഇടം പിടിച്ചു. സെപ്റ്റംബര്‍ 17നാണ് ഗ്രൂപ് മത്സരങ്ങള്‍ ആരഭിക്കുന്നത്. 2020 മെയ് 30ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍. ഗ്രൂപ് എഫാണ് ഏറ്റവും കഠിനമായത്. സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്സലോണക്ക് കടുത്ത വെല്ലുവിളിയായി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇന്‍റര്‍മിലാനും ഗ്രൂപ്പില്‍ ഇടംപിടിച്ചു. 

ഗ്രൂപ് എ: പിഎസ്ജി, റയല്‍ മഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലാറ്റസറെ

ഗ്രൂപ് ബി: ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്‌സ്റ്റാര്‍ ബെല്‍ഗ്രേഡ്.

ഗ്രൂപ് സി: മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്‍റെ

ഗ്രൂപ് ഡി: യുവെന്‍റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോമോട്ടിവ് മോസ്‌കോ.

ഗ്രൂപ് എഫ്: ബാഴ്‌സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇന്‍റര്‍ മിലാന്‍, സ്ലാവിയ പ്രാഹ്.

ഗ്രൂപ് ജി: സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്‍.ബി ലെയ്പ്‌സിഗ്.

ഗ്രൂപ് എച്ച്: ചെല്‍സി, അയാക്‌സ്, വലന്‍സിയ, എഫ്.സി ലില്ലെ.

 

Follow Us:
Download App:
  • android
  • ios