മറ്റ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍, ലെപ്സിഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ മോണ്ചന്ഗ്ലാഡ്ബാഷിനെയും നേരിടും. റയല്‍ മാഡ്രിഡിന് അറ്റ്ലാന്റയാണ് എതിരാളികള്‍.
മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ലിയോണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം പുറത്തുവിട്ടപ്പോള്‍ ബാഴ്സക്ക് പി എസ് ജിയാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ലാസിയോയെ നേരിടും. ചാമ്പ്യന്‍സ് ലീഗില്‍ ഇരു ടീമുകളും ഇതുവരെ പരസ്പരം മത്സരിച്ചിട്ടില്ല.
മറ്റ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍, ലെപ്സിഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ മോണ്ചന്ഗ്ലാഡ്ബാഷിനെയും നേരിടും. റയല്‍ മാഡ്രിഡിന് അറ്റ്ലാന്റയാണ് എതിരാളികള്‍.
Round of 16 draw ✔️
— UEFA Champions League (@ChampionsLeague) December 14, 2020
Which tie are you most excited for? 🤩#UCLdraw | #UCL pic.twitter.com/M6AqMYTygN
അത്ലറ്റിക്കോ മാഡ്രിഡ് ചെല്‍സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എഫ് സി പോര്‍ട്ടോയെയും സെവിയ്യ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും നേരിടും. പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ആദ്യപാദം ഫെബ്രുവരി 16, 17 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് ഒമ്പത്, 10 തീയതികളിലും നടക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 14, 2020, 7:36 PM IST
Post your Comments