അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിന്‍റെ 23 ഗോളുകള്‍ മറികടന്ന റൊണാള്‍ഡോ തന്‍റെ നേട്ടം 25ലെത്തിച്ചു
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടില്‍ ലിത്വാനിയക്കെതിരെ നാല് ഗോള്‍ നേടി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് റെക്കോര്‍ഡ്. നാല് ഗോള്‍ കൂടി നേടിയതോടെ യൂറോ യോഗ്യതാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്തി റോണോ. അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിന്‍റെ 23 ഗോളുകള്‍ മറികടന്ന റൊണാള്‍ഡോ തന്‍റെ നേട്ടം 25ലെത്തിച്ചു.

ലിത്വാനിയക്കെതിരെ രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ മൂന്ന് ഗോളുകൾ. ഏഴാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍വേട്ട തുടങ്ങിയ റോണോ 61, 65, 76 മിനുറ്റുകളില്‍ കൂടി വല കുലുക്കി. കരിയറില്‍ ക്രിസ്റ്റ്യാനോയുടെ 54-ാം ഹാട്രിക് കൂടിയാണിത്. മത്സരം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പോർച്ചുഗൽ ജയിച്ചു. നേരത്തെ സെര്‍ബിയക്കെതിരായ മത്സരത്തില്‍ റോണോ ഒരു ഗോള്‍ നേടിയിരുന്നു.
