ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും ഇന്നിറങ്ങും. ‍ഡച്ച് ക്ലബ്ബായ AZ അൽക്മാര്‍ ആണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 10.25ന് ഡച്ച് മൈതാനത്താണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ആദ്യമത്സരത്തിൽ കസഖ് ക്ലബ് അസ്താനയെ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ ആഴ്‌സനല്‍ ബെൽജിയം ക്ലബ്ബായ സ്റ്റാന്‍ഡേര്‍ഡ് ലീജിനെ നേരിടും.