മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, അയാക്‌സ് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്

ബ്രുഗ്: യൂറോപ്പാ ലീഗ് ഫുട്ബോളിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, അയാക്‌സ് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. എവേ മത്സരത്തിൽ യുണൈറ്റഡ്, ബെൽജിയം ക്ലബ്ബായ ബ്രുഗിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1130നാണ് മത്സരം തുടങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ചെൽസിയെ തുരത്തിയ ആത്മവിശ്വാസം ടീമിനുണ്ടാകും. 

Scroll to load tweet…

ആഴ്‌സനലിന്‍റെ എതിരാളികള്‍ ഒളിംപിയാക്കോസ് ആണ്. ഇന്‍റര്‍മിലാന്‍ ബള്‍ഗേറിയന്‍ ക്ലബ്ബായ ലുഡോഗോറെറ്റ്സിനെ നേരിടും. അയാക്‌സിന്‍റെ എതിരാളികള്‍ ഗെറ്റാഫെയാണ്. ബയേര്‍ ലെവര്‍കൂസന്‍ പോര്‍ട്ടോയെയും റോമ ജെന്‍റിനെയും ബെന്‍ഫിക്ക ഷാക്തറിനെയും റെഡ്ബുള്‍ ഐന്‍ട്രാക്റ്റിനെയും നേരിടും.

Scroll to load tweet…

Read more:ചാമ്പ്യന്‍സ് ലീഗില്‍ കരുത്തന്‍മാര്‍ക്ക് കാലിടറുന്നു; ടോട്ടനത്തിനും വലന്‍സിയക്കും ഞെട്ടിക്കുന്ന തോല്‍വി

Scroll to load tweet…