Asianet News MalayalamAsianet News Malayalam

ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യവേഫ

എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് എവേ ​ഗോൾ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോർ നില തുല്യമായാൽ അര മണിക്കൂർ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോർ തുല്യമാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കും.

 

UEFA scrapped away goals rule in Club competations
Author
Zürich, First Published Jun 24, 2021, 8:21 PM IST

സൂറിച്ച്: ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യുവേഫ.1965 മുതൽ നിലവിലുള്ള എവേ ​ഗോൾ നിയമമാണ് യുവേഫ പരിഷ്കരിച്ചത്. ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്പ ലീ​ഗ്, യൂറോപ്പ കോൺഫറൻസ് ലീ​ഗ് മത്സരങ്ങളെയാണ് യുവേഫയുടെ തീരുമാനം നേരിട്ട് ബാധിക്കുക. നിലവിലുള്ള നിയമമനുസരിച്ച നോക്കൗട്ട് മത്സരങ്ങളിലെ ഹോം-എവേ പോരാട്ടങ്ങളിൽ സ്കോർ നില തുല്യമായാൽ കൂടുതൽ എവേ ​ഗോളുകൾ നേടിയ ടീമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.

എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് എവേ ​ഗോൾ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോർ നില തുല്യമായാൽ അര മണിക്കൂർ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോർ തുല്യമാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കും.

യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് കൊവിഡ്

കൊവിഡ് മഹാമാരിയെത്തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം ഈ സീസണിൽ ചാമ്പ്യൻസ് ലീ​ഗിലെയും യൂറോപ്പ ലീ​ഗിലെയും പല പോരാട്ടങ്ങളും നിഷ്പക്ഷ വേദിയിലാണ് നടന്നത്. അതുകൊണ്ടുതന്നെ എവേ ​ഗോൾ ആനുകൂല്യത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയുണ്ടായിരുന്നില്ല. ഇതാണ് യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഇത്തവണ എവേ ​ഗോൾ ചതിച്ചത് ബയേണിനെയും യുവന്റസിനെയും

UEFA scrapped away goals rule in Club competationsചാമ്പ്യൻസ് ലീ​ഗിലെ കഴിഞ്ഞ സീസണിലെ ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് പിഎസ്ജിയുമായി 3-3 സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ​ഗോൾ ആനുകൂല്യത്തിൽ പിഎസ്ജി സെമിയിലെത്തി. എഫ് സി പോർട്ടോയുമായി 4-4 സമനിലിയിൽ പിരിഞ്ഞിട്ടും യുവന്റസും സെമി കാണാതെ പുറത്തായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios