പാരീസ്: ക്ലബ്ബ് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, പോള്‍ പോഗ്ബയെ റയല്‍ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്ത് അവരുടെ പ്രതിരോധതാരം റഫാല്‍ വരാനേ. പോഗ്ബ എത്തിയാല്‍ റയലിന് മികച്ച നേട്ടമാകുമെന്ന് ഫ്രഞ്ച് ടീമിലെ സഹതാരം കൂടിയായ വരാനേ പറഞ്ഞു.

26കാരനായ പോഗ്ബ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. പോഗ്ബ മികച്ച കളിക്കാരനാണെന്നും, അദേഹത്തെ നന്നായി അറിയാമെന്നും വരാനേ പറഞ്ഞു. യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങളില്‍ മിക്കതിലും പോഗ്ബയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

അതേസമയം സീസണിന് മുന്‍പുള്ള മത്സരങ്ങളില്‍ പതറുന്ന റയല്‍ മാഡ്രിഡ് ഔഡി കപ്പ് സെമിയില്‍ തോറ്റിരുന്നു. എന്നാല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഫെനര്‍ബാഷെയെ 5-3ന് തോല്‍പ്പിക്കാന്‍ റയലിനായി.