Asianet News MalayalamAsianet News Malayalam

വിന്‍സെന്‍റ് കൊമ്പനി പഴയ ക്ലബില്‍; ഇനി പുതിയ വേഷം

മാഞ്ചസ്റ്റര്‍ സിറ്റി വിട്ട വിന്‍സെന്റ് കൊമ്പനി തന്റെ പഴയ ക്ലബില്‍ തിരിച്ചെത്തി. ബെല്‍ജിയന്‍ ക്ലബായ ആന്‍ഡര്‍ലെഷ്റ്റിലാണ് കൊമ്പനി തിരിച്ചെത്തിയത്. പ്ലയര്‍- മാനേജര്‍ റോളിലാണ് ക്ലബുമായി കൊമ്പനി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Vincent Kompany with new role in his old club
Author
Brussels, First Published May 19, 2019, 8:21 PM IST

ബ്രസ്സല്‍സ്: മാഞ്ചസ്റ്റര്‍ സിറ്റി വിട്ട വിന്‍സെന്റ് കൊമ്പനി തന്റെ പഴയ ക്ലബില്‍ തിരിച്ചെത്തി. ബെല്‍ജിയന്‍ ക്ലബായ ആന്‍ഡര്‍ലെഷ്റ്റിലാണ് കൊമ്പനി തിരിച്ചെത്തിയത്. പ്ലയര്‍- മാനേജര്‍ റോളിലാണ് ക്ലബുമായി കൊമ്പനി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്.

ആന്‍ഡര്‍ലെഷ്റ്റിലാണ് കൊമ്പനി കരിയര്‍ ആരംഭിച്ചത്. 2000-03വരെ യൂത്ത് ക്ലബിലും തുടര്‍ന്ന് 2006 വരെ സീനിയര്‍ ടീമിലും കരിയര്‍ ചെലവഴിച്ചു. ക്ലബ്ബിനോപ്പം രണ്ട് ലീഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്. സീനിയര്‍ ടീമിനായി 73 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും കൊമ്പനി നേടിയിട്ടുണ്ട്. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ സീസണിലെ മൂന്ന് കിരീട നേട്ടങ്ങളിലും കൊമ്പനിയുടെ സംഭാവന നിര്‍ണായകമായിരുന്നു. എഫ് എ കപ്പ് വിജയത്തിന് ശേഷമാണ് കമ്പനി താന്‍ സിറ്റി വിടുന്നതായി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios