വിയന്ന: പ്രീസീസണ്‍ മത്സരത്തില്‍ തകര്‍പ്പന്‍ ഗോളുമായി ചെല്‍സി താരം പെഡ്രോ. ഓസ്‌ട്രേിയന്‍ ക്ലബ് റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെതിരെയായിരുന്നു പെഡ്രോയുടെ ബാക്ക്ഹീല്‍ ഗോള്‍. റോസ് ബാര്‍ക്ലേയുടെ അസിസ്റ്റില്‍ നിന്നായിരുന്നു പെഡ്രോയുടെ ഗോള്‍. 57ാം മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ബാര്‍ക്ലേ എതിര്‍ ബോക്‌സിലേക്ക് ചിപ്പ് ചെയ്തിട്ട പന്ത് ഓടിയെത്തിയ പെഡ്രോ ബാക്ക് ഹീലുകൊണ്ട് ഗോള്‍വര കടത്തി. ഗോളിന്റെ വീഡിയോ കാണാം.

പെഡ്രോയുടെ ഗോള്‍ കൂടാതെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ രണ്ടെണ്ണം ഉള്‍പ്പെടെ 5-3ന് ചെല്‍സി വിജയിച്ചു. ബാര്‍ക്ലേ, മിഷി ബാറ്റഷുവായി എന്നിവരും ഓരോ ഗോള്‍ നേടി.