എഫ്‌സി യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്റര്‍ താരത്തിന്‍റെ പാളിയ പാസില്‍ തലവെച്ച ഗാലിന്‍‌സ്‌കി സ്വന്തം പാതിയില്‍ നിന്ന് ലോംഗ് ഹെഡര്‍ ഗോള്‍ നേടുകയായിരുന്നു

ലണ്ടന്‍: ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് മൈതാനമധ്യത്ത് നിന്ന് ഹെഡറിലൂടെ സുന്ദരന്‍ ഗോള്‍. ഇംഗ്ലണ്ടിലെ നോര്‍ത്തേണ്‍ പ്രീമിയര്‍ ലീഗില്‍ ബാസ്‌ഫോര്‍ഡ് യുണൈറ്റഡ് എഫ്‌സിയുടെ സ്റ്റെഫ് ഗാലിന്‍സ്‌കിയാണ് ലോംഗ് ഹെഡറുമായി അത്ഭുതപ്പെടുത്തിയത്.

എഫ്‌സി യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്ററിനെതിരെ എട്ടാം മിനുറ്റില്‍ തന്നെ ബാസ്‌ഫോര്‍ഡ് ഗോള്‍ വഴങ്ങി. എന്നാല്‍ 27-ാം മിനുറ്റിലെ ഗോളിലൂടെ ഇടവേളക്ക് പിരിയുമ്പോള്‍ 1-1ന് സമനില എത്തിപ്പിടിച്ചു ബാസ്‌ഫോര്‍ഡ്. രണ്ടാം പകുതി ആരംഭിച്ച് അധികസമയം ആവും മുന്‍പായിരുന്നു അത്ഭുത ഗോളിന്‍റെ പിറവി. 

എഫ്‌സി യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്റര്‍ താരത്തിന്‍റെ പാളിയ പാസില്‍ തലവെച്ച ഗാലിന്‍‌സ്‌കി സ്വന്തം പാതിയില്‍ നിന്ന് ലോംഗ് ഹെഡര്‍ ഗോള്‍ നേടുകയായിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ മുന്നോട്ടുകയറി നില്‍ക്കുകയായിരുന്നു ഈ സമയം ഗോളി. ഗാലന്‍സ്‌കിയുടെ ഹെഡര്‍ മുന്നില്‍ കുത്തിയുയര്‍ന്ന് ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ വല ചലിപ്പിക്കുകയായിരുന്നു. മത്സരം ബാസ്‌ഫോര്‍ഡ് എഫ്‌സി 3-1ന് ജയിച്ചു. 

Scroll to load tweet…