മാഡ്രിഡ്: എല്‍- ക്ലാസിക്കോയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇത്തവണ റയല്‍ മാഡ്രിഡിന്റെ താരമായിട്ടല്ല ആരാധകനായിട്ടാണ് ക്രിസ്റ്റിയാനോ എത്തിയത്. കളി നടക്കുമ്പോള്‍ കാണായിയിട്ട് മുന്‍താരവും ഉണ്ടായിരുന്നു. എല്‍ ക്ലാസികോ മത്സരം കാണാന്‍ മാഡ്രിഡില്‍ പറന്നെത്തിയ ക്രിസ്റ്റ്യാനോ ആരാധകരുടെ കണ്ണുവെട്ടിച്ചാണ് സ്റ്റേഡിയത്തിനകത്ത് കയറിയത്.

ടിവി കാമറകള്‍ വലിയ സ്‌ക്രീനിലേക്ക് ക്രിസ്റ്റിയാനോയെ പകര്‍ത്തിയപ്പോള്‍ മാത്രമാണ് സൂപ്പര്‍ താരം മ്ത്സരം കാണുന്നുണ്ടെന്ന വിവരം ആരാധകര്‍ അറിയുന്നത്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം റയല്‍ താരങ്ങള്‍ക്കും ആവേശമായി. 71ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിന് ക്രിസ്റ്റിയാനോ കൈയ്യടിച്ച് ആഹ്ലാദം പങ്കിടുന്നുണ്ടായിരുന്നു. 

മാത്രമല്ല വിനീഷ്യസ് ഗോളിന് ശേഷം ക്രിസ്റ്റിയാനോയ്ക്ക് സ്റ്റൈലില്‍ ഗോള്‍ ആഹ്ലാദം പങ്കുവെച്ചു. വായുവില്‍ ഉയര്‍ന്ന് ചാടി കൈകള്‍ പിറകിലേക്ക് വലിച്ച് നീട്ടിയുള്ള നില്‍പ്പില്‍ വിനീഷ്യസ് മുന്‍താരത്തെ നോക്കി ചിരിച്ചു. വീഡിയോ കാണാം...