ഇതിഹാസതാരം ലിയോണല്‍ മെസി ബലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടി അന്ന് തന്നെയാണ് ക്രിസ്റ്റ്യാനോ മത്സരത്തിനിറങ്ങിയത്. മെസി പുരസ്‌കാരം വാങ്ങി മണിക്കൂറുകള്‍ക്ക് ശേഷം തന്നെ പോര്‍ച്ചുഗീസ് താരത്തിന്റെ ഒരു കമന്റ് ഏറെ പരിഹസിക്കപ്പെട്ടിരുന്നു.

റിയാദ്: അല് നസ്ര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ മെസി ചാന്റ് മുഴക്കി അല്‍ ഇത്തിഫാഖ് ആരാധകര്‍. കിംഗ്‌സ് കപ്പിനിടെയാണ് ഇത്തിഫാഖ് ആരാധകര്‍ ക്രിസ്റ്റ്യാനോക്കെതിരെ തിരിഞ്ഞത്. ആരാധകരോട് വായടക്കൂ എന്നുള്ള രീതിയില്‍ ക്രിസ്റ്റിയാനോ മറുപടിയും പറയുന്നുണ്ട്. മത്സരത്തില്‍ അല്‍ നസ്ര്‍ വിജയിച്ചിരിന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ക്രിസ്റ്റിയാനോയ്ക്ക് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ അധിക സമയത്ത് സാദിയോ മാനെയാണ് ഗോള്‍ നേടിയത്.

ഇതിഹാസതാരം ലിയോണല്‍ മെസി ബലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടി അന്ന് തന്നെയാണ് ക്രിസ്റ്റ്യാനോ മത്സരത്തിനിറങ്ങിയത്. മെസി പുരസ്‌കാരം വാങ്ങി മണിക്കൂറുകള്‍ക്ക് ശേഷം തന്നെ പോര്‍ച്ചുഗീസ് താരത്തിന്റെ ഒരു കമന്റ് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. മെസി പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന രീതിയിലുള്ള പോസ്റ്റിന് പരിഹാസ കമന്റ് ഇടുകയായിരുന്നു ക്രിസ്റ്റ്യാനോ. മെസിക്ക് അഞ്ച് പുരസ്‌കാരങ്ങള്‍ മാത്രം ലഭിക്കുമായിരുന്നുള്ളുവെന്നും സാവി, ഇനിയേസ്റ്റ, ലെവന്‍ഡോസ്‌കി, ഹാളണ്ട് എന്നിവരുടെ പുരസ്‌കാരം മെസി തട്ടിയെടുക്കുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ടായിരുന്നു. 

മെസി ലോകകപ്പ് ജയിച്ചത് ശരിയെങ്കിലും പെനാല്‍റ്റിയുടെ തിളക്കത്തിലായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആ വീഡിയോയ്ക്കാണ് ക്രിസ്റ്റിയാനോ കമന്റടിച്ചതും ലൈക്ക് റിയാക്ഷന്‍ നല്‍കിയതും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റിയാനോയിട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചു. കടുത്ത വിമര്‍ശനമാണ് പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിനെതിരെ ഉണ്ടായത്. താരത്തിന്റെ ഈഗോയ്ക്ക് ഒരു കുറവുമില്ലെന്നും പക്വമായി സംസാരിക്കാന്‍ ഇപ്പോഴും അറിയില്ലെന്നാണ് മിക്കവരും പറയുന്നു. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകര്‍ പോലും താരത്തിനെതിരെ തിരിഞ്ഞു.

ബംഗ്ലാദേശിന് ആറാം തോല്‍വി! പാകിസ്ഥാന്റെ ജയം ഏഴ് വിക്കറ്റിന്, ബാബര്‍ നിരാശപ്പെടുത്തി; സെമി പ്രതീക്ഷക്ക് ജീവന്‍

പിന്നാലെ ഇത്തിഫാഖ് ആരാധകര്‍ ക്രിസ്റ്റ്യാനോക്കെതിരെ തിരിഞ്ഞു. താരത്തിനെതിരെ മെസി... മെസി.. ചാന്റ്... മുഴക്കി. ക്രിസ്റ്റിയാനോയ്ക്കാണെങ്കി അതത്ര രസിച്ചില്ല. ആരാധകര്‍ക്ക് നേരെ തിരിഞ്ഞ ക്രിസ്റ്റിയാനോ വായടക്കൂവെന്നുള്ള രീതിയില്‍ ആംഗ്യം കാണിച്ചത്. വീഡിയോ കാണാം...

Scroll to load tweet…