മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ലാര്‍ഗി റമസാനിയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. 60-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായി.

മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ രക്ഷകനായി ഡേവഡ് അലാബ. പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് അലാബ റയലിന് വിജയം സമ്മാനിച്ചത്. അല്‍മേരിയക്കെിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ലാര്‍ഗി റമസാനിയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. 60-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ 61-ാം മിനിറ്റില്‍ ലൂകാസ് വാസ്‌ക്വെസിന്റെ ഗോളില്‍ റയല്‍ ഒപ്പമെത്തി. കരിം ബെന്‍സേമയുടെ അസിസ്റ്റിലായിരുന്നു വാസ്‌ക്വെസിന്റെ ഗോള്‍. 

75-ാം മിനിറ്റില്‍ അലാബയുടെ അത്ഭുത ഗോള്‍. ഫ്രീകിക്ക് തൊട്ടുമുമ്പാണ് താരം അലാബ ഗ്രൗണ്ടിലേക്ക് എത്തിയിരുന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള അലാബയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. നിലവിലെ ചാംപ്യന്മാര്‍ വിജയത്തോടെ അരങ്ങേറി. ഗോള്‍ വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി- ടോട്ടന്‍ഹാം മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. 19-ാം മിനിറ്റില്‍ കലിഡൗ കൗലിബാലിയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. 

Scroll to load tweet…

എന്നാല്‍ 68-ാം മിനിറ്റില്‍ ഹോബെര്‍ഗ് ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 77-ാം മിനിറ്റില്‍ റീസെ ജയിംസ് ഒരിക്കല്‍കൂടി ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു. ഇന്ന് ലിവര്‍പൂള്‍, ക്രിസ്റ്റല്‍ പാലസിനെ നേരിടും.