ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഗോളുമായി ഹാരി കെയ്ന്‍. ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ 29ാം മിനിറ്റിലായിരുന്നു ടോട്ടന്‍ഹാം സ്‌ട്രൈക്കറുടെ ഗോള്‍. ഓട്ടത്തിനിടെ ബാലന്‍സ് തെറ്റി വീണിട്ടും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഗോള്‍ കണ്ടെത്തി. ഗോള്‍ കണ്ട് അമ്പരന്നിരിക്കുയാണ് ഫുട്‌ബോള്‍ ലോകം. കെയ്‌നിന്റെ ഗോള്‍ കരുത്തില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ 0-1ന് മുന്നിലാണ് ടോട്ടന്‍ഹാം. ഗോള്‍ വീഡിയോ കാണാം...

ലീഗില്‍ നേരത്തെ അവസാനിച്ച മറ്റൊരു മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് ജയം നേടി. സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍മൗത്ത് തകര്‍ത്തത്. നതാന്‍ അകെ, ഹാരി വില്‍സണ്‍, കല്ലം വില്‍സണ്‍ എന്നിവരാണ് ബേണ്‍മൗത്തിനായി ഗോള്‍ നേടിയത്. ജയിംസ് വാര്‍ഡിന്റെ വകയായിരുന്നു സതാംപ്ടണിന്റെ ആശ്വാസ ഗോള്‍.