തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയും. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലപ്പുഴ, പരപ്പത്ത് എന്ന പ്രദേശത്താണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധതാരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ്. അനസ് ഉള്‍പ്പെടുത്തി പ്രദേശവാസികളെടുത്ത വീഡിയോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ എടുക്കുന്നത് അനസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. ദേഹം മുഴുവന്‍ ചളിയുമായിട്ടാണ് അനസ് നില്‍ക്കുന്നത്. അനസന്റെ നേത്വത്തില്‍ ഒരുസംഘം ആളുകളാണ് ശൂചീകരണ പ്രവര്‍ത്തിനെത്തിയതെന്ന് ചില ഫേസ്ബുക്ക് പേജുകള്‍ പറയുന്നു. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.