Asianet News MalayalamAsianet News Malayalam

മെസിയും നെയ്മറും കളിച്ചിട്ടും ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

പിന്നീട് ഫ്രീ കിക്കിലൂടെ മെസിയും നെയ്മറും ഗോളിന് അടുത്തെത്തിയെങ്കിലും മാഴ്സെ വല ചലിപ്പിക്കാനായില്ല. നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും പി എസ് ജിയുടെ നിര്‍ഭാഗ്യമായി. മെസിയും നെയ്മറും അടക്കമുള്ള വമ്പൻ താരങ്ങൾ ഉണ്ടായിട്ടും പിഎസ്‌ജിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

Without Mbappe Lionel Messi and Neymar cant save, PSG Crash Out Of French Cup gkc
Author
First Published Feb 9, 2023, 11:22 AM IST

പാരീസ്: ലിയോണല്‍ മെസിയും നെയ്മറും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ഫ്രഞ്ച് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി. പ്രീ ക്വാര്‍ട്ടറില്‍ ഒളിംപിക് മാഴ്സെ ആണ് പി എസ് ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയത്.

31-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസിന്‍റെ പെനാൽറ്റിയിലൂടെ മാഴ്സെ മുന്നിലെത്തി. സെന്‍ഗിസിനെ റാമോസ് പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് മാഴ്സെക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റാമോസ് ഗോള്‍ വഴങ്ങിയതിന് പ്രായശ്ചിത്തം ചെയ്തു. നെയ്മറുടെ കോര്‍ണറില്‍ നിന്ന് ഗോള്‍ നേടി റാമോസ് പി എസ് ജിയെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ 57ാം മിനിറ്റിൽ യുക്രൈന്‍ താരം റൂസലൻ മാലിനോവ്സ്കി മാഴ്സെയുടെ വിജയ ഗോൾ കണ്ടെത്തി. സാഞ്ചസിന്‍റെ ഷോട്ട് പി എസ് ജി പ്രതിരോധത്തില്‍ തട്ടി തെറിച്ചപ്പോള്‍ ലഭിച്ച റീ ബൗണ്ടില്‍ നിന്നായിരുന്നു മാലിനോവ്സ്കിയുടെ വിജയഗോള്‍.

ഫുട്ബോള്‍ ലോകകപ്പിന്‍റെ നൂറാം വാര്‍ഷികത്തില്‍ ആതിഥേയത്വത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍

പിന്നീട് ഫ്രീ കിക്കിലൂടെ മെസിയും നെയ്മറും ഗോളിന് അടുത്തെത്തിയെങ്കിലും മാഴ്സെ വല ചലിപ്പിക്കാനായില്ല. നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും പി എസ് ജിയുടെ നിര്‍ഭാഗ്യമായി. മെസിയും നെയ്മറും അടക്കമുള്ള വമ്പൻ താരങ്ങൾ ഉണ്ടായിട്ടും പിഎസ്‌ജിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

വമ്പന്‍ താരങ്ങളെല്ലാം ഉണ്ടായിട്ടും തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഫ്രഞ്ച് കപ്പ് പിഎസ്‌ജിക്ക് നഷ്ടമാകുന്നത്. 2011നുശേഷം ആദ്യമായാണ് പി എസ് ജിയെ ഹോം ഗ്രൗണ്ടില്‍ മാഴ്സെ തോല്‍പ്പിക്കുന്നത്. മോണ്ടിപില്ലറിനെതിരായ മത്സരത്തിലേറ്റ പരിക്കുമൂലം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പി എസ് ജി മത്സരത്തിനിറങ്ങിയത്. എംബാപ്പെയുടെ അസാന്നിധ്യം നിഴലിച്ച മത്സരത്തില്‍ വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് പി എസ് ജിക്ക് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. മറുവശത്ത് മാഴ്സെ ആകട്ടെ എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടിച്ചു. മെസിക്കും നെയ്മറിനും ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ലെങ്കിലും ഇരവരും അഞ്ചോളം അവസരങ്ങള്‍ സഹതാരങ്ങള്‍ക്ക് ഒരുക്കി നല്‍കി.

Follow Us:
Download App:
  • android
  • ios