പാരീസ്:ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിപ്പിച്ച ചാവി സിമോണ്‍സ് നേരെ പോയത് പാരീസിലേക്ക്. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് കൗമാര താരം. 2022വരെയാണ് താരത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷം ബാഴ്‌സയുടെ അക്കാഡമിയായ ലാ മാസിയയോടൊപ്പമായിരുന്നു ചാവി. 

കഴിഞ്ഞ ദിവസാണ് ക്ലബുമായി പുതിയ കരാറില്‍ ഒപ്പുവെയ്‌ക്കേണ്ടെന്ന് നെതര്‍ലന്‍ഡുകാരനായ സിമോണ്‍സ് തീരുമാനിച്ചത്. ലിയോണല്‍ മെസിക്ക് ശേഷം ബാഴ്സ ഏറെ പ്രതീക്ഷയാേടെ കണ്ട താരമാണ് ചാവി. ലോക ഫുട്ബോളിലെ അടുത്ത വമ്പന്‍ താരമെന്ന പേരും ഇതിനോടകം ചാവി നേടിക്കഴിഞ്ഞിരുന്നു.

ക്ലബ് വിടുന്നതില്‍ സങ്കടമുണ്ടെന്നും ബാഴ്‌സലോണ തന്റെ ഹൃദയത്തില്‍ ഉണ്ടാകുമെന്നും ട്വിറ്ററില്‍ കുറിച്ചിട്ടിരുന്നു.