തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ ലയണൽ മെസ്സിയേക്കാൾ പ്രായം കുറവായിരുന്നു യമാലിന്.

അറ്റ്ലാന്റ: ഗ്രൂപ്പ് എച്ച്- ൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്‌പെയ്ൻ ഇന്നലെ സൗദിയെ തോല്പിച്ചത്. പരിക്കിന് ശേഷം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ലമീൻ യമാൽ ആദ്യ പത്ത് മിനിറ്റിൽ തന്നെ സ്‌കോർ ചെയ്തു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായവും കുറഞ്ഞ എട്ടാമത്തെ താരമെന്ന റെക്കോർഡ് കൂടിയാണ് യമാൽ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പ് ഗോൾ നേടുമ്പോൾ മെസിയെക്കാൾ പതിനാല് ദിവസത്തിന് ചെറുപ്പമാണ് യമാലിന് എന്നതും ഇതിലെ കൗതുകകരമായ കാര്യമാണ്. 2006 ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ 18 വയസും 357 ദിവസവുമായിരുന്നു മെസ്സിയുടെ പ്രായം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ബ്രസീൽ ഇതിഹാസം പെലെയുടെ പേരിലാണ്. 17 വയസും 239 ദിവസവുമായിരുന്നു 1958 ൽ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ പെലെയുടെ പ്രായം. അന്നത്തെ ലോകകപ്പിൽ ക്വർട്ടർ ഫൈനലിൽ വെയ്ൽസിനെതിരെയായിരുന്നു പെലെയുടെ ഗോൾ. മെക്സിക്കൻ തരാം മാനുവൽ റോസസ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1930 ലെ ലോകകപ്പിൽ അരാജന്റീനയ്‌ക്കെതിരായായിരുന്നു റോസാസിന്റെ ഗോൾ.

സ്‌പെയ്ൻ താരം ഗാവിയാണ് പട്ടികയിലെ മൂന്നാം താരം. 2022 ഖത്തർ ലോകകപ്പിൽ കോസ്റ്റാറിക്കക്കെതിരായിരുന്നു ഗാവിയുടെ ഗോൾ. 18 വയസും 110 ദിവസവുമായിരുന്നു അന്നത്തെ ഗാവിയുടെ പ്രായം. സെനഗൽ താരം ഇബ്രാഹിം എമ്പായെ, ഇംഗ്ലണ്ടിന്റെ മൈക്കൽ ഓവൻ എന്നിവരാണ് തടുർന്നുള്ള സ്ഥാനങ്ങളിൽ.

YouTube video player