Asianet News MalayalamAsianet News Malayalam

ആപ്പിളിന്‍റെ പുതിയ ഐഫോണിലെ പ്രത്യേകതകള്‍ കേട്ട് അവര്‍ പറയുന്നു 'ഫ്രഷ്, ഫ്രഷേ'..!

വാട്ടര്‍ റെസിസ്റ്റന്‍റ്, ഒഎല്‍ഇഡി സ്ക്രീന്‍, എഐ എന്‍ഹാന്‍സ് ക്യാമറ എന്നിവ ഇപ്പോള്‍ ഏതോരു മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാണ്. ഐഫോണിനെക്കാള്‍ സ്റ്റോറേജ് ലഭിക്കുന്ന ചെറിയ വിലയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 

Android phones already have all the new iPhone 11 features
Author
Apple Valley, First Published Sep 12, 2019, 5:06 PM IST

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണുകള്‍ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. അനവധി പ്രത്യേകതകള്‍ പുതിയ ഐഫോണുകളായ ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്സ് എന്നിവയില്‍ ആപ്പിള്‍ അവകാശപ്പെടുന്നു. വേഗതയേറിയ ബയോണിക് 13 ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടിയ ബാറ്ററി ലൈഫ് പുതിയ ഐഫോണുകള്‍ക്ക് ലഭിക്കും. പുതിയ ഗ്ലാസ് ബില്‍ഡാണ്. ആദ്യമായി പിന്നില്‍ ആദ്യത്തെ മുന്തിയ രണ്ട് മോഡലുകളില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനം ഒരുക്കുന്നുണ്ട് പുതിയ ഐഫോണില്‍ ആപ്പിള്‍. ഐഒഎസ് 13ന്‍റെ സപ്പോര്‍ട്ട് ഫീച്ചേര്‍സ് എന്നിവയൊക്കെ മികച്ച പ്രത്യേകതയായി പറയാം. ഇത്തരത്തില്‍ നോക്കിയാല്‍ ഐഫോണ്‍ പ്രേമികളായ ഇപ്പോള്‍ ആപ്പിളിന്‍റെ പഴയ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു അപ്ഡേറ്റിന്‍റെ സമയമായി എന്ന് തന്നെ പറയാം.

എന്നാല്‍ പുതുതായി എന്ന് പറഞ്ഞ് ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ പുതിയത് തന്നെയാണോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ടെക് ലേഖകനായ സ്റ്റാന്‍ ഷോര്‍ഡര്‍ മാഷബിളില്‍ എഴുതിയ ലേഖനത്തില്‍. ആപ്പിള്‍ അവതരിപ്പിച്ച പല ഫീച്ചറുകളും കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഫീച്ചറുകളാണ്.

Android phones already have all the new iPhone 11 features

പിന്നിലെ മൂന്ന് ക്യാമറകള്‍ ഒരു ബോക്സ് ലുക്കില്‍ അടുക്കി വച്ചതാണ് ആപ്പിള്‍ തങ്ങളുടെ വലിയ പ്രത്യേകതയായി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുന്‍ നിര ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ട്രിപ്പിള്‍ ക്യാമറ ലഭ്യമാണ്. വാവ്വെ പി20 പ്രോ കഴിഞ്ഞ ഏപ്രിലില്‍ ഇറക്കിയത് ട്രിപ്പിള്‍ ക്യാമറയുമായാണ്, എല്‍ജി വി40 തിംങ് ക്യൂ ഇത്തരത്തില്‍ തന്നെ അത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു. ഇതിന് പുറമേ മെയ് മാസത്തില്‍ വണ്‍പ്ലസ് 3 ക്യാമറ അവതരിപ്പിച്ചു. ഇതിന് പിന്നാലെ മീഡിയം ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല ബ്രാന്‍റുകളും ട്രിപ്പിള്‍ ക്യാമറ വാഗ്ദാനം ചെയ്യുന്നു.

നൈറ്റ് മോഡിനെക്കുറിച്ചാണ് പിന്നീട് ഐഫോണിന്‍റെ അവകാശ വാദം. എന്നാല്‍ ഗൂഗിള്‍ പിക്സല്‍, സാംസങ്ങ്, വാവ്വെ, വണ്‍പ്ലസ് പോലുള്ള ബ്രാന്‍റുകള്‍ നൈറ്റ് മോഡ് 3 പ്രവാശ്യം അപ്ഡേറ്റ് ചെയ്തു എന്നാണ് ഇതിനെതിരെ ഉയരുന്ന വാദം.

ചെറിയ മോഡലുകള്‍ക്ക് മുന്‍പില്‍ പോലും ഐഫോണ്‍ തളരുന്നു എന്നാണ് ഒരു വാദം. മൂന്ന് ക്യാമറ 12 എംപി ശേഷിയില്‍ ഐഫോണ്‍ ഇത്രയും വിലയില്‍ അവതരിപ്പിക്കുമ്പോള്‍ 20000 രൂപയില്‍ താഴെ ചൈനീസ് ബ്രാന്‍റ് ഷവോമി പ്രഖ്യാപിച്ചത് 4 ക്യാമറകള്‍ ഉള്ള ഫോണാണ്. റെഡ്മീ നോട്ട് 8 പ്രോയാണ് ഇത്തരത്തില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിന്‍റെ പിന്നിലെ പ്രധാന ക്യാമറ 64 എംപിയാണ്, മുന്നില്‍ 20 എംപിയും.

Android phones already have all the new iPhone 11 features

വാട്ടര്‍ റെസിസ്റ്റന്‍റ്, ഒഎല്‍ഇഡി സ്ക്രീന്‍, എഐ എന്‍ഹാന്‍സ് ക്യാമറ എന്നിവ ഇപ്പോള്‍ ഏതോരു മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാണ്. ഐഫോണിനെക്കാള്‍ സ്റ്റോറേജ് ലഭിക്കുന്ന ചെറിയ വിലയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 

ഇതിനെല്ലാം പുറമേ ആപ്പിള്‍ ഇപ്പോഴും പരീക്ഷിക്കാത്ത ഒരു സംഭവം വയര്‍ലെസ് ചാര്‍ജിംഗ് ആണ്. തങ്ങളുടെ കമ്പനി സ്റ്റാന്‍റേര്‍ഡിന് അത് ശരിയല്ലെന്നാണ് ആപ്പിള്‍ ഇതിന് കണ്ടെത്തിയ ന്യായീകരണം എന്നാണ് റിപ്പോര്‍ട്ട്. അത് എന്തും ആകട്ടെ, പക്ഷെ സാംസങ്ങ്,വാവ്വെ എന്നിവ ഇത് വളരെ മനോഹരമായി തങ്ങളുടെ ഫ്ലാഗ്ഷിപ്പില്‍ ഉപയോഗിക്കുന്നു എന്ന് പറയാതിരിക്കാനാകില്ല.

പതിവ് പോലെ കൃത്യമായ ബാറ്ററി ശേഷി എത്ര, റാം ശേഷി എത്ര എന്നത് ആപ്പിള്‍ പുറത്ത് പറഞ്ഞിട്ടില്ല. അത് ഫോണ്‍ വിപണിയില്‍ എത്തിയാല്‍ ടെസ്റ്റ് നടത്തിയെ കണ്ടെത്താന്‍ പറ്റൂ. പക്ഷെ ആന്‍ഡ്രോയ്ഡ് ബ്രാന്‍റുകള്‍ അത് വ്യാക്തമാക്കാറുണ്ട്. എ13 ബയോണിക് ചിപ്പ് എതിരാളികളെക്കാള്‍ എത്ര മെച്ചമെന്നത് തുടര്‍ന്ന് നടക്കുന്ന ടെസ്റ്റുകളിലെ വ്യക്തമാകൂ.

Android phones already have all the new iPhone 11 features

എന്തായാലും ഐഫോണിന്‍റെ ഇപ്പോഴത്തെ വിപണിയിലെ യാഥാര്‍ത്ഥ്യം ഇതാണ്. പുതിയ ഐഫോണുകള്‍ എത്തുന്നത് അതിന്‍റെ അതേ ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കിടയിലേക്കാണ്. അതിനാല്‍ പരമ്പരാഗതമായ ഐഫോണ്‍ ആരാധകരുടെ ജഗ്വാ വിളികള്‍ക്ക് അപ്പുറം ഈ ഫോണിന് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിയുമോ എന്നത് സംശയം തന്നെയാണ്. ചരിത്രത്തില്‍ ആദ്യമായി ആപ്പിളിന്‍റെ ലാഭവിഹിതത്തില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയില്‍ നിന്നുള്ള വിഹിതം കുറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

ആദ്യമായി നോച്ച് ഡിസ്പ്ലേ അവതരിപ്പിച്ചത് ഐഫോണ്‍ ആണ്. എന്നാല്‍ അതിന്‍റെ ആധിപത്യം പിടിച്ചെടുത്തത് ചൈനീസ് ബ്രാന്‍റുകളാണ്. അമേരിക്ക കഴിഞ്ഞാല്‍ ആപ്പിളിന്‍റെ വലിയ മാര്‍ക്കറ്റായ ചൈനയില്‍ അവരുടെ ഫോണ്‍ വില്‍പ്പന നന്നായി കുറയുകയും ചെയ്തു. 

ടെക് ലേഖകനായ സ്റ്റാന്‍ ഷോര്‍ഡര്‍ മാഷബിളില്‍ എഴുതിയ ലേഖനത്തില്‍ അവസാനം പറയുന്നത് ഇങ്ങനെയാണ്, ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ മോശമാണെന്നോ, മികച്ച ഫോണ്‍ അല്ലെന്നോ എനിക്ക് അഭിപ്രായമില്ല. പുതിയ ഐഫോണ്‍ വാങ്ങുന്നതില്‍ സന്തോഷ കുറവില്ല, ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ അന്തിമ വിധിയിലേക്ക് ഞാന്‍ വരുന്നില്ല. പക്ഷെ 'പുതുമ' എന്ന പേരില്‍ ആപ്പിള്‍ ഐഫോണില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് വലിയ തമാശയാണ്.

Follow Us:
Download App:
  • android
  • ios