Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയിലും വില്‍പ്പനയില്‍ റെക്കോഡിട്ട് ഐഫോണ്‍

ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാന നേടിയത്. 

Apple iPhone 12 series capture one-third of global smart phone sale
Author
Apple Valley, First Published May 22, 2021, 5:43 PM IST

ദില്ലി: ലോക വിപണി കൊവിഡ് പ്രതിസന്ധിയെ ചെറിയതോതില്‍ അതിജീവിച്ചുവരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ അടക്കം കൊവിഡ് രണ്ടാം തരംഗം വിപണിയെ ബാധിക്കുന്നുമുണ്ട്. ഈ സമയത്താണ് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കണക്കുകള്‍  കൗണ്ടര്‍പോയിന്റ് പുറത്തുവിട്ടത്. ഇത് പ്രകാരം ആപ്പിൾ ഐഫോണുകള്‍ വില്‍പ്പനയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. എണ്ണത്തിലും വരുമാനത്തിലും ആപ്പിള്‍ ഐഫോണുകളാണ് വിപണിയില്‍ മുന്‍പന്‍. രാജ്യാന്തര വിപണിയിലെ മൊത്തം വിൽപനയുടെ മൂന്നിലൊന്ന് വിഹിതം ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കിയെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നത്.

ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാന നേടിയത്. ഇക്കാലയളവിൽ ആഗോള സ്മാർട് ഫോൺ വരുമാനം 100 ബില്യൺ ഡോളറായിരുന്നു. ഏറ്റവും കൂടുതൽ വരുമാനം നേടിയ ആദ്യ പത്ത് ഹാൻഡ്സെറ്റുകളുടെ പട്ടികയിൽ ആപ്പിളും സാംസങ്ങുമാണ് മുന്‍നിരയില്‍.

വിറ്റുവരവ് നോക്കുകയാണെങ്കില്‍ ഐഫോൺ 12 പ്രോ മാക്സിന് പിന്നാലെ ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 11, സാംസങ് എസ് 21 അൾട്രാ 5 ജി എന്നിവയാണ് ഉള്ളത്. കൊവിഡ് പ്രതിസന്ധിയിലും പ്രമുഖ മോഡലുകളുടെ ഉയർന്ന പതിപ്പുകളില്‍  ഉപയോക്താക്കൾ വലിയ താൽപ്പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ഐഫോൺ 12 പ്രോ മാക്സ് ആണ് അമേരിക്കയില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. യുഎസിലും യൂറോപ്പിലും സാംസങ്ങിന്റെ താഴ്ന്ന വേരിയന്റുകളേക്കാൾ കൂടുതൽ എസ് 21 അൾട്രാ 5ജി വിറ്റുവെന്നാണ്  കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നത്. എണ്ണത്തിന്റെ കാര്യത്തിൽ ഐഫോൺ 12 ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. തൊട്ടുപിന്നാലെ ഐഫോൺ 12 പ്രോ മാക്സും ഐഫോൺ 12 പ്രോയും ഉൾപ്പെടുന്നു. ഐഫോൺ 11, ഐഫോൺ എസ്ഇ 2020 എന്നിവ ഒഴികെ പട്ടികയിലെ എല്ലാ മോഡലുകൾക്കും 5ജി ശേഷിയുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Follow Us:
Download App:
  • android
  • ios